സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍

സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തില്‍ രൂക്ഷ വിമര്‍ശനവുമായി സര്‍ക്കാരും ആരോഗ്യവകുപ്പും. ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അനാവശ്യമാണെന്ന് സര്‍ക്കാര്‍ വിമര്‍ശിച്ചു. സമരം ചെയ്യുന്ന ദിനങ്ങള്‍ അനുവാദമില്ലാത്ത അവധി ദിനങ്ങളായി കണ്ട് ഡോക്ടര്‍മാരുടെ അന്നേദിവസത്തെ ശമ്പളം റദ്ദാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ പ്രമോഷന്, ട്രാന്‍സ്ഫര്‍ എന്നീ വിഷയങ്ങളിലും ഇത് കാര്യമായി ബാധിക്കും. പ്രൊബഷണറി പിരിയഡിലുള്ള അസി. സര്ജന്മാര്ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ താക്കീത് നല്‍കിയിട്ടുണ്ട്. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഡോക്ടര്‍മാരുടെ സമരത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ ഇന്ന് ഏറെ വലഞ്ഞു.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആകുമ്പോള്‍ ഒപി സമയം ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഡോക്ടര്‍മാര്‍ സമര രംഗത്തേക്ക് എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here