22
Mar 2019
Friday
100 News

കോമൺവെൽത്തിൽ ഇന്ത്യയ്ക്ക് 25 ആം സ്വർണം

india bags 25th gold in commonwealth games

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 25 ആം സ്വർണം. 75 കിലോ വിഭാഗം ബോക്‌സിങ്ങിലാണ് ഇന്ത്യയ്ക്ക് സ്വർണ്ണം. വികാസ് കൃഷ്ണയാണ് ഇന്ത്യയ്ക്ക് സ്വർണ്ണം നേടിത്തന്നത്. നിലവിൽ ഇന്ത്യ മുന്നാം സ്ഥാനത്താണ് തുടരുന്നത്.

നേരത്തെ വനിതാ വിഭാഗം ടേബിൾ ടെന്നിസിൽ ഇന്ത്യയ്ക്ക് സ്വർണ്ണം ലഭിച്ചിരുന്നു. പുരുഷൻമാരുടെ 125 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ സുമിത് മാലിക്കും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈൽ വിഭാഗത്തിൽ വിനേഷ് ഫോഗട്ടിനും സ്വർണം നേടിയിരുന്നു.

വനിതകളുടെ 62 കിലോ ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ സാക്ഷി മാലിക്ക് വെങ്കലം നേടി. നേരത്തെ വനിതാ ബാഡ്മിന്റണിൽ ഇന്ത്യ ഫൈനലിൽ എത്തിയിരുന്നു.

Top