സമൃദ്ധിയുടെ നിറകാഴ്ച ഒരുക്കി ഇന്ന് വിഷു

vishu

കണികണ്ട് ഉണര്‍ന്ന് ഇന്ന് കേരളം വിഷു ആഘോഷിക്കുന്നു. ഓരോ വിഷുവും പ്രതീക്ഷയുടെ പൊന്‍കണിക്കാലമാണ്.  ക്ഷേത്രങ്ങളില്‍ വിഷുക്കണി ദര്‍ശനത്തിന് വന്‍ തിരക്ക്. വീടുകളിലെ കണി കണ്ടതിന് ശേഷമാണ് ഭക്തജനങ്ങള്‍ ക്ഷേത്രങ്ങളിലേക്ക് എത്തുന്നത്.   ഗുരുവായൂർ ക്ഷേത്രത്തില്‍ വിഷുക്കണി ദർശനത്തിന് ആയിരങ്ങളാണ് എത്തിയത്. പുലർച്ചെ 2.30 മുതലാണ് ദർശനം തുടങ്ങിയത്. പതിവിൽ കവിഞ്ഞ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

പ്രതീക്ഷയുടെ പുതുപുലരിയെ വരവേല്‍ക്കാന്‍ കണിക്കൊന്നയും കൈനീട്ടവുമായി ഒരുങ്ങിയ എല്ലാ മലയാളികള്‍ക്കും ട്വന്റിഫോറിന്റെ വിഷു ആശംസകള്‍


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top