Advertisement

മക്കാ മസ്ജിദ് സ്‌ഫോടന കേസില്‍ വിധി പറഞ്ഞ ജഡ്ജി രാജിവച്ചു

April 16, 2018
0 minutes Read

മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പറഞ്ഞ എന്‍ഐഎ കോടതി ജഡ്ജി രാജിവച്ചു. മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ അഞ്ച് പ്രതികളെ വെറുതെവിടുന്നതായി ഇന്ന് ഉച്ഛയോടെയാണ് എന്‍ഐഎ കോടതി വിധിച്ചത്. പ്രതികളെ വെറുതെ വിടുന്ന കോടതി വിധി വന്നതിനുപിന്നാലെയാണ് നാടകീയമായ രാജി. ജഡ്ജി രവീന്ദര്‍ റെഡ്ഡിയാണ് ചീഫ് ജസ്റ്റിസ് മുന്‍പാകെ രാജി അറിയിച്ചത്. കേസില്‍ വിധി പറഞ്ഞ ജഡ്ജി ചീഫ് ജസ്റ്റിസ് മുന്‍പാകെ രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. സ്വാമി അസീമാനന്ദ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍ അടക്കം അഞ്ചു പ്രതികളെയാണ് മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ വെറുതെ വിട്ടത്. 2011 ലാണ് സിബിഐയില്‍ നിന്ന് എന്‍ഐഎ കേസ് ഏറ്റെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top