അച്ഛന്‍ മര്‍ദ്ദിച്ചു; മകള്‍ ടെറസില്‍ നിന്ന് താഴേക്ക് ചാടി; വീഡിയോ പുറത്ത്

മദ്യലഹരിയില്‍ പിതാവ് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ടെറസില്‍ നിന്ന് താഴേക്ക് ചാടി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. 12കാരിയായ പെണ്‍കുട്ടിയാണ് ടെറസില്‍ നിന്ന് താഴേക്ക് ചാടിയത്. പിതാവ് മര്‍ദ്ദനം നിറുത്തിയ ഉടനെ പെണ്‍കുട്ടി താഴേക്ക് ചാടുകയായിരുന്നു. അയല്‍വാസികളാണ് ഈ വീഡിയോ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തു വന്നത്.ടെറസില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ മദ്യലഹരിയിലെത്തിയ പിതാവ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പൊലീസിനെ അറിയിച്ചെങ്കിലും ഒരു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സ്റ്റേഷനില്‍ നിന്ന് പൊലീസ് എത്തിയത് മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണെന്നും ആരോപണമുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here