ദിലീപിന് വിദേശത്ത് പോകാന്‍ കോടതിയുടെ അനുവാദം

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ജാമ്യം ലഭിച്ച നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി. അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. താത്കാലിക അനുമതിയാണ് നല്‍കിയിരിക്കുന്നത്. ദിലീപിന്റെ പുതിയ സിനിമയുടെ പ്രചാരണ പരിപാടികള്‍ക്കു വേണ്ടി വിദേശത്ത് പോകാനാണ് അനുമതി. 25 മുതല്‍ മേയ് നാലു വരെ ദുബായ്, സിങ്കപ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനാണ് ദിലീപ് അനുമതി തേടിയത്. വിചാരണ നടപടികള്‍ക്കു വേണ്ടി മേയ് 21നാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here