ലൈംഗികമായി സഹകരിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട അധ്യാപിക അറസ്റ്റില്‍

സര്‍വകലാശാല ഉദ്യോഗസ്ഥരുമായി ലൈംഗിക വേഴ്ച ചെയ്യാന്‍ വിദ്യാര്‍ത്ഥികളോടെ പറഞ്ഞ അധ്യാപികയെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ വിരൂദ്നഗറിലെ കോളേജിലെ അധ്യാപിക നിര്‍മലാ ദേവിയാണ് അറസ്റ്റിലായത്. സാമ്പത്തികമായും, അക്കാദമി തലത്തിലും സഹായം ലഭിക്കുന്നതിനാണ് ലൈംഗികമായി സഹകരിക്കണമെന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. നാല് വിദ്യാര്‍ത്ഥികളുമായി അധ്യാപിക നടത്തിയ സംഭാഷണ ശകലം പുറത്തായതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. കണക്ക് അധ്യാപികയാണ് ഇവര്‍. സംസ്ഥാന ഗവര്‍ണ്ണറുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് കുട്ടികളോട് ഇക്കാര്യം അധ്യാപിക ആവശ്യപ്പെടുന്നത്.
ബാങ്ക് അക്കൗണ്ട് തുറന്ന് പണം അതില്‍ ഇടാമെന്നും അധ്യാപിക പറയുന്നു. സഹകരിച്ചാല്‍ ഉന്നത ബിരുദങ്ങളും കാശും ലഭ്യമാകുമെന്നും, പുറത്ത് പറഞ്ഞാല്‍ നിങ്ങള്‍ക്കാണ് ചീത്തപ്പേരെന്നും അധ്യാപിക പറയുന്നു. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഓഡിയോ ക്ലിപ് സഹിതം കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ഇവരെ സസ്പെന്റ് ചെയ്തിരുന്നു. തുടര്‍ന്ന് കോളേജ് മാനേജ്മെന്റ് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് അറസ്റ്റ്. കോളേജിന് അംഗീകാരം നല്‍കിയിട്ടുള്ള മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥന് വേണ്ടിയാണ് ഇവര്‍ വിദ്യാര്‍ത്ഥികളോട് സംസാരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here