വീണ്ടും ‘ആപ്’ വെച്ച് കേന്ദ്രസര്‍ക്കാര്‍; ആം ആദ്മി സര്‍ക്കാരിന്റെ ഒന്‍പത് ഉപദേഷ്ടാക്കളെ പുറത്താക്കി

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരുമായി കേന്ദ്രം വീണ്ടും കൊമ്പുകോര്‍ക്കുന്നു. ഡല്‍ഹിയിലെ മന്ത്രിമാര്‍ക്ക് ഒന്‍പത് ഉപദേഷ്ടാക്കളെ നിയമിച്ച നടപടി കേന്ദ്രം റദ്ദാക്കി. ധനമന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിട്ടില്ല എന്നകാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഈ നിയമനങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉപദേശകരെ പുറത്താക്കി ലഫ്.ഗവർണർ അനിൽ ബൈജാൽ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശക അതിഷി മർലീനയും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. സ്കൂളുകളിലെ അധ്യാപന നിലവാരം ഉയർത്തുന്നതിനായി നിർദേശങ്ങൾ നൽകാൻ വെറും ഒരു രൂപ വേതനത്തിലാണ് മർലീനയെ നിയമിച്ചിരുന്നതെന്ന് സിസോദിയ അറിയിച്ചു.
Impressive diversionary tactics by the MHA, at the behest of BJP. To divert attention from spate of rapes, cash crunch etc. an opportune time to rake up non issues with AAP like retrospective sacking for a post I held for 45days in 2016 for a paltry sum of Rs.2.50/-
— Raghav Chadha (@raghav_chadha) April 17, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here