കാഠ്മണ്ഡുവിൽ ഇന്ത്യൻ എംബസിക്കു സമീപം സ്ഫോടനം

നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിന് സമീപം ബിരാത് നഗറിൽ ഇന്ത്യൻ എംബസിക്കു സമീപം ചെറിയ സ്ഫോടനം നടന്നതായി റിപ്പോർട്ട്.
ഇന്ത്യൻ എംബസിയുടെ ക്യാംപ് ഓഫീസിനു സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ എംബസി ഓഫീസിൻറെ മതിലിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.
2015ലെ വെള്ളപ്പൊക്ക സമയത്താണ് ഇവിടെ താത്കാലിക എംബസി ഓഫീസ് സ്ഥാപിച്ചത്. സംഭവസമയത്ത് എംബസി ഓഫീസിൽ ആരുമുണ്ടായിരുന്നില്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സ്ഫോടനത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here