സൽമാൻഖാന് വിദേശയാത്രയ്ക്ക് അനുമതി

കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസിൽ അഞ്ച് വർഷത്തെ തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടൻ സൽമാൻഖാന് വിദേശയാത്രയ്ക്ക് അനുമതി നൽകി ജോധ്പൂർ ജില്ലാ സെഷൻസ് കോടതി. നാല് രാജ്യങ്ങൾ സന്ദർശിക്കുന്നതിനുള്ള അനുമതിയാണ് കോടതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ 5ന് ആയിരുന്നു കോടതി സൽമാൻ ഖാന് തടവ് ശിക്ഷ വിധിച്ചത്. അതിനുശേഷം 7ന് സൽമാന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചിരുന്നു. അമ്പതിനായിരം രൂപയുടെ ബോണ്ടും 2 പേരുടെ ആൾ ജാമ്യത്തിലുമാണ് നടന് കോടതി ജാമ്യം അനുവദിച്ചത്. കൂടാതെ വിദേശ യാത്രയ്ക്ക് കോടതിയിൽ നിന്നും പ്രത്യേക അനുമതി നേടണമെന്ന നിർദ്ദേശവും ജാമ്യം നൽകിയ വേളയിൽ കോടതി നിർദ്ദേശിച്ചിരുന്നു.
salman khan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here