വിവര ചോർച്ച; ഫേസ്ബുക്കിന് ലഭിക്കാനിടയുള്ള പിഴത്തുക കേട്ട് ഞെട്ടിത്തരിച്ച് ലോകം

വിവര ചോർച്ചാ വിവാദത്തിൽ അകപ്പെട്ട മാർക്ക് സക്കർബർഗിന് ഫെഡറൽ ട്രേഡ് കമ്മീഷൻ വൻതുക പിഴ ചുമത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഫേസ്ബുക്കിൻറ ആസ്ഥിയെക്കാൾ വലിയ തുക പിഴയായി എഫ് ടി സിക്ക് ചുമത്താൻ സാധിക്കും എന്നാണ് നിയമവിദ്ഗധർ പറയുന്നത്. 7.1 ലക്ഷം കോടി ഡോളർ പിഴയിടാൻ വകുപ്പ് ഉണ്ട് എന്നാണു വിലയിരുത്തൽ.
ഫേസ്ബുക്ക് ഡാറ്റചോർച്ച സംബന്ധിച്ച ഫെഡറൽ ട്രേഡ് കമ്മീഷൻറെ അന്വേഷണം പുരോഗമിക്കുകയാണ്. 2011 ൽ ഫേസ്ബുക്കിൻറെ ഡേറ്റ കേസിൽ ഫേസ്ബുക്കും എഫ്ടി സിയും ഒത്തു തീർപ്പിൽ എത്തിരുന്നു. ഇതിലെ വ്യവസ്ഥകൾ വച്ചു കൊണ്ടു തന്നെ വേണമെങ്കിൽ എഫ് ടി സിക്കു ഫേസ്ബുക്കിൽ നിന്ന് 7.1 ലക്ഷ കോടി പിഴയായി ഇടാക്കാം എന്നു പറയുന്നു. നിലവിലുള്ള ഒത്തുതീർപ്പു പ്രകാരം നിയമം ലംഘിച്ചാൽ ഓരോ ഫേസ്ബുക്ക് ഉപയോക്താവിൻറെ പേരിലും 41,484 ഡോളർ നൽകണം എന്നാണ് എഫ്ടിസി വെബ്‌സൈറ്റ് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here