Advertisement

വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മോദിയുള്ളപ്പോള്‍ ബിജെപിക്ക് എന്തിനാണ് സോഷ്യല്‍ മീഡിയ; ദിവ്യ സ്പന്ദന

April 18, 2018
3 minutes Read

രാജ്യത്ത് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്ളപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ആവശ്യമില്ലെന്ന പരിഹാസവുമായി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന രംഗത്ത്. സോഷ്യല്‍ മീഡിയ കാമ്പയിനിങ്ങിലൂടെ ആളുകളെ ഒരുമിപ്പിക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ അവരെ എതിരിടാന്‍ കോണ്‍ഗ്രസ് എന്താണ് ചെയ്യുന്നതെന്ന ചോദ്യത്തിനായിരുന്നു മോദിയെ പരിഹസിച്ച് ദിവ്യ സ്പന്ദന മറുപടി നല്‍കിയത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ബിജെപിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം മതിയെന്നും ദിവ്യ പരിഹസിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പ് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ദിവ്യ മോദിയെയും ബിജെപിയും കണക്കിന് പരിഹസിച്ചത്.

രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നായിരുന്നു ദിവ്യയുടെ മറുപടി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞതിനെ സൂചിപ്പിച്ചായിരുന്നു ദിവ്യ സ്പന്ദനയുടെ പരിഹാസം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top