പൂര്‍ണ്ണ ഗര്‍ഭിണി ആശുപത്രിയില്‍ നിന്ന് അപ്രത്യക്ഷയായി; പുലിവാല് പിടിച്ച് പോലീസ്

പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ പൂര്‍ണ്ണ ഗര്‍ഭിണി അപ്രത്യക്ഷയായി. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്നാണ് പൂര്‍ണ്ണ ഗര്‍ഭിണിയായ ഷംന അപ്രത്യക്ഷയായത്. ഇന്നലെയാണ് ഭര്‍ത്താന് അന്‍ഷാദിനൊപ്പം ഷംന ആശുപത്രിയില്‍ എത്തിയത്. ഡോക്ടറെ കണ്ട് രക്ത പരിശോധനയും നടത്തിയ ശേഷമാണ് ഷംന അപ്രത്യക്ഷയാകുന്നത്. ഭര്‍ത്താവും ഒപ്പം ഉണ്ടായിരുന്നവരും ആശുപത്രി മുഴുവന്‍ അരിച്ച്പെറുക്കിയെങ്കിലും ഷംനയുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. എന്നാല്‍ തനിക്ക് അപകടം ഒന്നും പറ്റിയിട്ടില്ലെന്നും സുരക്ഷിതയാണെന്നും കാണിച്ച് കുടുംബക്കാരിലൊരാളുടെ ഫോണിലേക്ക് ഷംന വിളിച്ചതോടെ സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിച്ചു. ഷംനയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പോലീസ് അന്വേഷണത്തില്‍ ഷംന ട്രെയിനില്‍ യാത്ര ചെയ്യുകയാണെന്ന് കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ ഷംനയെത്തിയെന്നാണ് നിഗമനം. കൊച്ചിയിലെ ആശുപത്രികളിലും, ഹോട്ടലുകളിലും പോലീസ് ഇപ്പോള്‍ പരിശോധന നടത്തുകയാണ്.
pregnant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here