Advertisement

മോഡിയെ ലണ്ടന്‍ വരവേറ്റത് ഇങ്ങനെ!!

April 18, 2018
Google News 0 minutes Read
protest against modi

മോഡി ഇന്ത്യയുടെ പ്രധാന കൊലയാളി, മോഡി തീവ്രവാദി, മോഡി തോറ്റു, മോഡിയാണ് യഥാര്‍ത്ഥ തീവ്രവാദി, മോദി ഗോ ബാക്ക്… ലണ്ടനിലെ ഇന്ത്യാക്കാര്‍ ഇന്നലെ മോഡിയെ വരവേറ്റത് ഇങ്ങനെയാണ്. സ്വന്തം രാഷ്ട്രത്തിന്റെ തലവനെ  ലണ്ടനിലെ ഇന്ത്യക്കാന്‍ സ്വീകരിച്ച പ്ലക്കാര്‍ഡിലെ ഏതാനും വരികള്‍ മാത്രമാണിത്. കോമണ്‍വെല്‍ത്ത് രാഷ്ട്ര തലവന്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മോഡി ലണ്ടനില്‍ എത്തിയത്. മൂന്ന് ദിവസത്തെ യൂറോപ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോഡി ലണ്ടനില്‍ എത്തിയത്. കത്വയിലെ പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിന് ശേഷം ഇന്ത്യയ്ക്ക് അകത്തും പുറത്തും ലോകത്തൊട്ടാകെയും പ്രതിഷേധം ഇരമ്പുകളാണ്. അതിന്റെ പിന്നാലെയാണ് മോഡിയ്ക്ക് സ്വന്തം നാട്ടുകാരില്‍ നിന്ന് വിദേശത്ത് വച്ച് ഇത്തരത്തില്‍ സ്വീകരണം നേരിടേണ്ടി വന്നത്.

സ്വീഡന്‍ സന്ദര്‍ശനത്തിന് ശേഷമാണ് മോഡി ലണ്ടനില്‍ എത്തിയത്. 2009ന് ശേഷം ആദ്യമായാണ് കോമണ്‍വെല്‍ത്ത് രാഷ്ട്ര തലവന്മാരുടെ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here