മോഡിയെ ലണ്ടന്‍ വരവേറ്റത് ഇങ്ങനെ!!

മോഡി ഇന്ത്യയുടെ പ്രധാന കൊലയാളി, മോഡി തീവ്രവാദി, മോഡി തോറ്റു, മോഡിയാണ് യഥാര്‍ത്ഥ തീവ്രവാദി, മോദി ഗോ ബാക്ക്… ലണ്ടനിലെ ഇന്ത്യാക്കാര്‍ ഇന്നലെ മോഡിയെ വരവേറ്റത് ഇങ്ങനെയാണ്. സ്വന്തം രാഷ്ട്രത്തിന്റെ തലവനെ ലണ്ടനിലെ ഇന്ത്യക്കാന്‍ സ്വീകരിച്ച പ്ലക്കാര്‍ഡിലെ ഏതാനും വരികള്‍ മാത്രമാണിത്. കോമണ്‍വെല്‍ത്ത് രാഷ്ട്ര തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മോഡി ലണ്ടനില്‍ എത്തിയത്. മൂന്ന് ദിവസത്തെ യൂറോപ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോഡി ലണ്ടനില്‍ എത്തിയത്. കത്വയിലെ പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിന് ശേഷം ഇന്ത്യയ്ക്ക് അകത്തും പുറത്തും ലോകത്തൊട്ടാകെയും പ്രതിഷേധം ഇരമ്പുകളാണ്. അതിന്റെ പിന്നാലെയാണ് മോഡിയ്ക്ക് സ്വന്തം നാട്ടുകാരില്‍ നിന്ന് വിദേശത്ത് വച്ച് ഇത്തരത്തില്‍ സ്വീകരണം നേരിടേണ്ടി വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here