കോണ്‍ഗ്രസ് ബന്ധം; പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ടിന് മേല്‍കൈ

കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിനെ ചൂടുപിടിപ്പിക്കുന്നു. കോണ്‍ഗ്രസുമായി രാഷ്ട്രീയ ബന്ധം വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ പ്രമേയത്തിന് പാര്‍ട്ടിയില്‍ നിന്ന് പിന്തുണയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ പ്രമേയത്തില്‍ മേലുള്ള ചര്‍ച്ചയില്‍ മൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് സീതാറാം യെച്ചൂരിയുടെ കോണ്‍ഗ്രസ് ബന്ധം വേണമെന്ന നിലപാടിനെ പിന്തുണച്ചിട്ടുള്ളത്. 10 സംസ്ഥാനങ്ങള്‍ പ്രകാശ് കാരാട്ടിനെ പിന്തുണക്കുകയാണ് ചെയ്തിരിക്കുന്നത്. അഞ്ച് ദിവസം നീളുന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ബുധനാഴ്ചയാണ് തുടക്കം കുറിച്ചത്. രണ്ടാം ദിനമായ ഇന്ന് കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് വിശദമായ ചര്‍ച്ചകളാണ് നടക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here