Advertisement

തൃശൂരിലിനി പൂരനാളുകള്‍; പൂരങ്ങളുടെ പൂരത്തിന് കൊടിയേറി

April 19, 2018
Google News 1 minute Read

ഇലഞ്ഞിമരത്തിന്റെ ചോട്ടില്‍ ഒരു പൂരം കൂടി വിരുന്നെത്തുന്നു. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറി. കൊടിയേറ്റ വെടിക്കെട്ട് ഇത്തവണയും ഒഴിവാക്കി. തിങ്കളാഴ്ച വൈകുന്നേരം ഏഴിനു സമ്പിള്‍ വെടിക്കെട്ട്.

തി​രു​വ​ന്പാ​ടി ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 11നും 11.30​നു​മി​ട​യി​ലാ​യി​രു​ന്നു കൊ​ടി​യേ​റ്റ ച​ട​ങ്ങു​ക​ൾ. പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ 11.45നും 12.15​നു​മി​ട​യി​ലാ​ണ് കൊ​ടി​യേ​റ്റ് ന​ട​ന്ന​ത്. ഘ​ട​ക​ ക്ഷേ​ത്ര​ങ്ങ​ളാ​യ ക​ണി​മം​ഗ​ലം ശാ​സ്താ​ക്ഷേ​ത്രം, അ​യ്യ​ന്തോ​ൾ ശ്രീ​കാ​ർ​ത്യാ​യ​നി ക്ഷേ​ത്രം, ചെ​ന്പു​ക്കാ​വ് ശ്രീ ​കാ​ർ​ത്യാ​യ​നി ക്ഷേ​ത്രം, ലാ​ലൂ​ർ ശ്രീ ​കാ​ർ​ത്യാ​യ​നിദേ​വി ക്ഷേ​ത്രം, നെ​യ്ത​ല​ക്കാ​വ് ഭ​ഗ​വ​തിക്ഷേ​ത്രം, ചൂ​ര​ക്കോ​ട്ടു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം, പ​ന​മു​ക്കും​പി​ള്ളി ശാ​സ്താ​ക്ഷേ​ത്രം, കാ​ര​മു​ക്ക് ഭ​ഗ​വ​തിക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ന്നു പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ടി​യേറ്റ് നടന്നു.

25-ാം തിയതിയാണ് വിശ്വപ്രസിദ്ധമായ പൂരം നടക്കുന്നത്. ആനച്ചമയ പ്രദര്‍ശനങ്ങള്‍ 24ന് നടക്കും. തി​രു​വ​ന്പാ​ടി വി​ഭാ​ഗം നാ​യ്ക്ക​നാ​ലി​ലും ന​ടു​വി​ലാ​ലി​ലും പാ​റ​മേ​ക്കാ​വ് വി​ഭാ​ഗം മ​ണി​ക​ണ്ഠ​നാ​ലി​ലും ഉ​യ​ർ​ത്തു​ന്ന പൂ​ര​പ്പ​ന്ത​ലു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​ന​ച്ച​മ​യ നി​ർ​മാ​ണ​ങ്ങ​ളും അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ളി​ലാ​ണ്. എ​ക്സി​ബി​ഷ​നും തി​ര​ക്കേ​റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here