തൃശൂരിലിനി പൂരനാളുകള്‍; പൂരങ്ങളുടെ പൂരത്തിന് കൊടിയേറി

ഇലഞ്ഞിമരത്തിന്റെ ചോട്ടില് ഒരു പൂരം കൂടി വിരുന്നെത്തുന്നു. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറി. കൊടിയേറ്റ വെടിക്കെട്ട് ഇത്തവണയും ഒഴിവാക്കി. തിങ്കളാഴ്ച വൈകുന്നേരം ഏഴിനു സമ്പിള്‍ വെടിക്കെട്ട്.
തിരുവന്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30നുമിടയിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ. പാറമേക്കാവ് ക്ഷേത്രത്തിൽ 11.45നും 12.15നുമിടയിലാണ് കൊടിയേറ്റ് നടന്നത്. ഘടക ക്ഷേത്രങ്ങളായ കണിമംഗലം ശാസ്താക്ഷേത്രം, അയ്യന്തോൾ ശ്രീകാർത്യായനി ക്ഷേത്രം, ചെന്പുക്കാവ് ശ്രീ കാർത്യായനി ക്ഷേത്രം, ലാലൂർ ശ്രീ കാർത്യായനിദേവി ക്ഷേത്രം, നെയ്തലക്കാവ് ഭഗവതിക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, കാരമുക്ക് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലും ഇന്നു പൂരത്തോടനുബന്ധിച്ച് കൊടിയേറ്റ് നടന്നു.
25-ാം തിയതിയാണ് വിശ്വപ്രസിദ്ധമായ പൂരം നടക്കുന്നത്. ആനച്ചമയ പ്രദര്‍ശനങ്ങള്‍ 24ന് നടക്കും. തിരുവന്പാടി വിഭാഗം നായ്ക്കനാലിലും നടുവിലാലിലും പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലും ഉയർത്തുന്ന പൂരപ്പന്തലുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ആനച്ചമയ നിർമാണങ്ങളും അവസാന മിനുക്കുപണികളിലാണ്. എക്സിബിഷനും തിരക്കേറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here