Advertisement

പ്രതിഷേധം ഫലം കണ്ടു; ബാലികാ പീഡനത്തിന് വധശിക്ഷ നടപ്പിലാക്കണമെന്ന് കേന്ദ്രം

April 20, 2018
Google News 0 minutes Read

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ രാജ്യത്ത് ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുമ്പോഴും അതിനെ ചെറുക്കാന്‍ കാര്യമായൊന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ സാധാരണ ജനങ്ങള്‍ നടത്തിയ പ്രതിഷേധം ഫലം കണ്ടു. പന്ത്ര​ണ്ട് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന കു​റ്റ​വാ​ളി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ആവശ്യപ്പെട്ടു. സു​പ്രീം കോ​ട​തി​യി​ലാ​ണ് കേ​ന്ദ്രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. കു​റ്റ​വാ​ളി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ ല​ഭ്യ​മാ​ക്കു​ന്ന വി​ധ​ത്തി​ൽ പോ​ക്സോ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​മെ​ന്ന് കേ​ന്ദ്രം സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു.

ജമ്മു കാശ്മീരിലെ കത്‌വയില്‍ എട്ടു വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതും രാജ്യത്ത് പലയിടങ്ങളിലും നടന്ന സമാന സംഭവങ്ങളും ഉയര്‍ത്തികാണിച്ച് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കുറ്റവാളികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ തന്നെ നല്‍കണമെന്ന് പ്രതിഷേധക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

കു​റ്റ​വാ​ളി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ ല​ഭി​ക്കു​ന്ന​തി​നാ​യി പോ​ക്സോ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്നു നേ​ര​ത്തെ കേ​ന്ദ്ര​മ​ന്ത്രി മേ​ന​ക ഗാ​ന്ധി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്തെ​ങ്ങും കു​ട്ടി​ക​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന ഇ​ത്ത​രം ക്രൂ​ര​കൃ​ത്യ​ങ്ങ​ളി​ൽ അ​തീ​വ ആ​ശ​ങ്ക​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ്യ​ക്തി​പ​ര​മാ​യും ത​ന്‍റെ മ​ന്ത്രാ​ല​യ​വും പോ​ക്സോ നി​യ​മ​യ​ത്തി​ൽ ഭേ​ദ​ഗ​തി​ക്കു ശ്ര​മി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. ബാ​ല​പീ​ഡ​ക​ർ​ക്ക് ക​ടു​ത്ത ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ സിം​ഗും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here