മധുവിന്റെ കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഡിവൈഎസ്!പി ടി കെ സുബ്രഹ്മണ്യന് തൃശൂർ സ്പെഷ്യൽ ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റം. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.
മോഷണ കുറ്റം ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മർദ്ദിച്ചു കൊന്ന സംഭവത്തിൽ അന്വേഷണം അവസാനഘട്ടത്തിലാണ്. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ടി കെ സുബ്രഹ്മണ്യനെ സ്ഥലം മാറ്റിയത്. എഎസ്പി റാങ്കിലുള്ള സുജിത് ദാസിനാണ് പകരം അന്വേഷണചുമതല. എട്ട് പേരാണ് അന്വേഷണ സംഘത്തിലുള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here