രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യമെങ്കില്‍ വോട്ടെടുപ്പ് നടത്താമെന്ന് പ്രകാശ് കാരാട്ട്

സിപിഎം രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യമെങ്കില്‍ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. പ്രമേയത്തില്‍ ഭൂരിപക്ഷം നോക്കി ഒരു തീരുമാനത്തില്‍ എത്തും. അതാണ് പാര്‍ട്ടിയുടെ അവസാന തീരുമാനം. അതിനാല്‍ തന്നെ എല്ലാ ചര്‍ച്ചകള്‍ക്കും ശേഷം ആവശ്യമെങ്കില്‍ വോട്ടെടുപ്പിലേക്ക് കടക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന പോളിറ്റ് ബ്യൂറോയ്ക്ക് ശേഷമായിരിക്കും വോട്ടെടുപ്പിനെ കുറിച്ച് തീരുമാനത്തിലെത്തുക. രഹസ്യ ബാലറ്റ് വേണമെന്നാണ് യെച്ചൂരി പക്ഷത്തിന്റെ ആവശ്യം. എന്നാല്‍, രഹസ്യ ബാലറ്റിനെ പ്രകാശ് കാരാട്ട് പിന്തുണക്കുന്നില്ല. കരട് രാഷ്ട്രീയ പ്രമേയത്തില്‍ പാര്‍ട്ടിയുടെ തീരുമാനം എന്താണെന്ന് പോളിറ്റ് ബ്യൂറോ കഴിഞ്ഞതിന് ശേഷം മാത്രമേ അറിയൂ. ഉച്ചയ്ക്ക് ആരംഭിച്ച പോളിറ്റ് ബ്യൂറോ ഇപ്പോഴും തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here