ഫെയ്സ് ബുക്കിലെ ആ കല്യാണാലോചന, പൂവണിഞ്ഞു

രഞ്ജീഷ് അതേ പോസില്‍ ഒരു ഫോട്ടോ കൂടി എടുത്തു, ഒരു വര്‍ഷം മുമ്പ് പെണ്ണന്വേഷിച്ച് വലഞ്ഞ് അച്ഛനോടും അമ്മയോടും ഒപ്പം ഫോട്ടോ എടുത്ത അതേ പോസില്‍!! ഇത്തവണ ഫോട്ടോയ്ക്ക് ഒപ്പം നില്‍ക്കാന്‍ ജീവിതപങ്കാളിയും കുടുംബവും കൂടിയുണ്ടായിരുന്നു. അതെ ഫെയ്സ് ബുക്കിലൂടെ ആദ്യമായി പെണ്ണന്വേഷിച്ച (ഫെയ്സ്ബുക്ക് മാട്രിമോണി തുടങ്ങിയ) യുവാവ് വിവാഹിതനായി. മഞ്ചേരി സ്വദേശി രഞ്ജീഷ് 2017ജൂലൈ 28നാണ് പെണ്ണന്വേഷിച്ച് ഫെയ്സ് ബുക്കില്‍ ആദ്യ പോസ്റ്റിട്ടത്.
ജാതി പ്രശ്നമില്ലെന്ന് കാണിച്ചാണ് ഫോട്ടോഗ്രാഫര്‍ കൂടിയായ രഞ്ജീഷ് അമ്മയേയും അച്ഛനേയും വീടിനേയും ഉള്‍ക്കൊള്ളിച്ച് ഫോട്ടോ ഇട്ടത്. നാലായിരത്തില്‍ അധികം പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. മാധ്യമങ്ങളിള്‍ ഇത് വാര്‍ത്തയായും വന്നു. ഏഴ് വര്‍ഷം കൊണ്ട് നിരവധി പെണ്ണുകണ്ടെങ്കിലും ഒന്നും നടക്കാത്തത് കൊണ്ടാണ് സഹികെട്ട് രഞ്ജീഷ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇടാന്‍ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയ മാത്രമല്ല, പെണ്‍കുട്ടികളുടെ അച്ഛന്‍മാരും ഈ പോസ്റ്റ് രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. ആലോചനകളുടെ ബഹളമായിരുന്നു പിന്നീടങ്ങോട്ട്.
പെൺകുട്ടിയ്ക്ക് വിദ്യാഭ്യാസം വേണമെന്നതാ മാത്രമായിരുന്നു രഞ്ജീഷിന് ആകെയുള്ള ഡിമാന്റ്. പോസ്റ്റ് ഇട്ട ദിവസം മുതല്‍ വന്ന വിവാഹാലോചനകളില്‍ നിന്ന് ഒന്നിനെ തെരഞ്ഞെടുക്കാനുള്ള പെടാപ്പാടായിരുന്നു പിന്നീട്. രണ്ട് മാസത്തിനുള്ളില്‍ വിവാഹം ശരിയായവിവരം രഞ്ജീഷ് പങ്കു വയ്ക്കുകയും ചെയ്തു.
എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് എട്ടിന് ആദ്യം ഫോട്ടോ എടുത്ത അതേ പൊസിഷനില്‍ ഒരു ചിത്രം കൂടി ഇട്ടു രഞ്ജീഷ്. ഈ ചിത്രത്തില്‍ രഞ്ജീഷും മാതാപിതാക്കളും മാത്രമല്ല, കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. വിവാഹം ഏപ്രില്‍ 18ന് ഗുരുവായൂരില്‍ വച്ച് നടക്കും എന്നറിയിക്കാനായിരുന്നു ആ പോസ്റ്റ്. വിവാഹം മംഗളകരമായി കഴിഞ്ഞ ദിവസം നടന്നു.നിയമ പ്രകാരം രജിസ്ട്രര്‍ ചെയ്ത് അടുത്ത ബന്ധുക്കളെയും പരിചയക്കാരെയും അറിയിച്ച് ലളിതമായി, ആര്‍ഭാഢങ്ങളില്ലാതെയായിരുന്നു വിവാഹം. സരിഗമ എന്നാണ് രഞ്ജീഷിന്റെ ജീവിത താളമാകാന്‍ പോകുന്ന പെണ്‍കുട്ടിയുടെ പേര്. അധ്യാപികയാണ്. വിവാഹ ശേഷം ചിത്രങ്ങള്‍ സുക്കര്‍ബര്‍ഗ്ഗിന് നന്ദി പറഞ്ഞ് രഞ്ജീഷ് ചിത്രങ്ങളും പങ്കുവച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here