വരാപ്പുഴ കസ്റ്റഡി മരണം; എസ്‌ഐ ദീപക് അറസ്റ്റില്‍

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എസ്‌ഐ ദീപകിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വരാപ്പുഴ എസ്‌ഐയായ ദീപക്കിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. എസ്‌ഐ ദീപക്കിനെതിരെ കൊലക്കുറ്റം ചുമത്തി. പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെയും അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും. മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ കഴിഞ്ഞ് ദിവസം അറസ്റ്റ് ചെയ്തിരുന്നു. എസ്‌ഐയുടെ അറസ്റ്റോടെ കേസില്‍ പിടിയിലായ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം നാലായി. ശ്രീജിത്തിന്റെ കുടുംബം വരാപ്പുഴ എസ്‌ഐക്കെതിരെ പരാതി നല്‍കിയിരുന്നു. സ്റ്റേഷന്റെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥനായിരുന്നു എസ്‌ഐ ദിപക്. തന്റെ ചുമതലയില്‍ എസ്‌ഐ വീഴ്ച വരുത്തിയതാണ് ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിലേക്ക് നയിക്കാന്‍ കാരണമായതെന്ന് അന്വേഷണസംഘം കണ്ടെത്തി. ശ്രീജിത്ത് വെള്ളം നല്‍കാന്‍ എത്തിയ ശ്രീജിത്തിന്റെ അമ്മയെ സ്റ്റേഷനില്‍ നിന്ന് എസ്‌ഐ ആട്ടിയോടിച്ചതിലും ഗുരുതരമായ വിഴ്ച പറ്റിയെന്ന് അന്വേഷണസംഘം വിലയിരുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here