തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം ഒരു മാസം മുന്‍പ് കാണാതായ വിദേശ വനിതയുടേതെന്ന് പോലീസ്

തിരുവനന്തപുരം തിരുവല്ലത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം ഒരു മാസം മുന്‍പ് കേരളത്തില്‍ കാണാതായ ലിത്വാനിയ സ്വദേശി ലിഗയുടേതെന്ന് പോലീസ്. മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും.
മാര്‍ച്ച് 14-നാണ് ആയുര്‍വേദ ചികിത്സ നടത്താനെത്തിയ ലിഗയെ കോവളത്തുനിന്ന് കാണാതായത്. ലിഗയുടെ വസ്ത്രങ്ങള്‍ ഭര്‍ത്താവും സഹോദരിയും തിരിച്ചറിഞ്ഞിട്ടുണ്ട്. അതേ സമയം, ലിഗയുടെ മരണം കൊലപാതകമാണെന്ന് പ്രാഥമിക സൂചനകള്‍. മൃതദേഹത്തിന്റെ തല ഉടലില്‍ നിന്ന് വേര്‍പ്പെട്ട നിലയിലാണ്. ഏകദേശം ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം പൂര്‍ണമായി ജീര്‍ണിച്ച അവസ്ഥയില്‍ സമീപത്ത് ചൂണ്ടയിടാന്‍ എത്തിയവരാണ് ആദ്യം കണ്ടത്. അവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോത്തന്‍കോട് ആയുര്‍വേദ ആശുപത്രിയിലാണ് ലിഗ ചികിത്സയുടെ ഭാഗമായി എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here