കുവൈത്തില്‍ പൊതുമാപ്പ് അവസാനിക്കുന്നു; ഞായറാഴ്ച മുതല്‍ കര്‍ശന പരിശോധന

കുവൈത്തില്‍ പൊതുമാപ്പ് ഞായറാഴ്ച അവസാനിക്കും. രാജ്യത്ത് താമസരേഖകള്‍ ഇല്ലാതെ താമസിക്കുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താവുന്ന അവസാന മണിക്കൂറുകളാണ് ഇനി. ഞായറാഴ്ച മുതല്‍ അനധികൃത താമസക്കാര്‍ക്കായി പരിശോധ ശക്തമാക്കും. പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ എത്തുന്നവർക്കായി താമസകാര്യ വകുപ്പ് ആസ്ഥാനത്ത് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവധിദിനങ്ങളിലും സേവനം ലഭ്യമായിരിക്കും. നിയമലംഘകർക്കു പിഴയടച്ച് താമസം നിയമാനുസൃതമാക്കുകയോ അല്ലെങ്കിൽ പിഴ കൂടാതെ നാട്ടിലേക്ക് തിരിച്ചുപോകുകയോ ചെയ്യാം. ഇളവുകാലം അവസാനിക്കുന്ന ഞായറാഴ്ച മുതൽ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുമെന്നും അധികൃതർ സൂചന നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here