വരാപ്പുഴ വീടാക്രമണക്കേസില്‍ പിടിയിലായവര്‍ യത്ഥാര്‍ഥ പ്രതികളല്ലെന്ന് പോലീസ്

വരാപ്പുഴയില്‍ വാസുദേവന്റെ വീടാക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ യത്ഥാര്‍ഥ പ്രതികളല്ലെന്ന് പോലീസിന്റെ കുറ്റസമ്മതം. അറസ്റ്റിലായ 10 പ്രതികളില്‍ ഏഴ് പേരും യത്ഥാര്‍ഥ പ്രതികളല്ലെന്ന് പോലീസ്. പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പറവൂര്‍ കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്കി. വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിന് വിധേയനായ ശ്രീജിത്ത് വാസുദേവന്റെ വീടാക്രമണക്കേസിലെ പ്രതിയായാണ് ജയിലിലായത്. കസ്റ്റഡി മരണക്കേസില്‍ അന്വേഷണം നടക്കവേയാണ് ശ്രീജിത്ത് വീടാക്രമണക്കേസില്‍ നിരപരാധിയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്ത 10 പ്രതികളില്‍ ഏഴ് പേരും പ്രതികളല്ലെന്ന് കണ്ടെത്തിയത്. മൂന്ന് പേര്‍ക്കാണ് കൃത്യത്തില്‍ പങ്കുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here