മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു

മുതിര്‍ന്ന നേതാവും മുന്‍ ധനകാര്യമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ ബിജെപി പാര്‍ട്ടി വിട്ടു. താന്‍ പാര്‍ട്ടി വിടുന്നതായി യശ്വന്ത് സിന്‍ഹ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. “എല്ലാ തരത്തിലുള്ള പാര്‍ട്ടി രാഷ്ട്രീയത്തില്‍ നിന്ന് താന്‍ ‘സന്യാസം’ സ്വീകരിക്കുകയാണ്. ബിജെപിയുമായുള്ള എല്ലാ ബന്ധവും ഇന്നത്തോടെ അവസാനിക്കുന്നു”- അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം മുതലായ വിഷയങ്ങളില്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ചുള്ള നേതാവാണ് യശ്വന്ത് സിന്‍ഹ. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ്.
Today I am taking ‘sanyas’ from any kind of party politics, today I am ending all ties with the BJP: Former Finance Minister Yashwant Sinha in Patna. pic.twitter.com/cOvInznyza
— ANI (@ANI) April 21, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here