Advertisement

‘വിടുവായത്തം നിര്‍ത്തൂ’; ബിജെപി നേതാക്കള്‍ക്ക് മോദിയുടെ താക്കീത്

April 22, 2018
Google News 1 minute Read
Narendra Modi exam

നേതാക്കളുടെ വിടുവായത്ത പ്രസംഗങ്ങള്‍ക്ക് കടിഞ്ഞാണിട്ട് മോദിയുടെ താക്കീത്. രാ​ജ്യ​ത്തെ ബി​ജെ​പി ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​തി​ക​ര​ണ​മെ​ന്ന് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഇ​ത്ത​രം വി​വാ​ദ പ്ര​തി​ക​ര​ണ​ങ്ങ​ൾ വ്യ​ക്തി​യു​ടെ മാ​ത്ര​മ​ല്ല പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യും ത​ക​ർ​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

നാം ​പി​ഴ​വു​ക​ൾ വ​രു​ത്തി മാ​ധ്യ​മ​ങ്ങ​ൾ​ക്കു മ​സാ​ല ന​ൽ​കു​ന്നു. പ്ര​ശ്ന​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യാ​ൻ മി​ടു​ക്കു​ള്ള വ​ലി​യ സാ​മൂ​ഹ്യ ശാ​സ്ത്ര​ജ്ഞ​രും വി​ദ​ഗ്ധ​രു​മാ​ണെ​ന്ന ഭാ​വ​ത്തി​ലാ​ണ് ചി​ല​ർ സം​സാ​രി​ക്കു​ന്ന​ത്. കാ​മ​റ കാ​ണു​ന്പോ​ൾ​ത​ന്നെ നി​ങ്ങ​ൾ വാ​യ തു​റ​ക്കു​ന്നു. പാ​തി​വെ​ന്ത കാ​ര്യ​ങ്ങ​ളാ​ണ് വി​ളി​ച്ചു​പ​റ​യു​ന്ന​ത്- മോ​ദി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലും മോ​ദി നേ​താ​ക്ക​ൾ​ക്കും താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. നി​ശ​ബ്ദ​ത എ​ന്ന ക​ല പ​രി​ശീ​ലി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നേ​താ​ക്ക​ൾ​ക്കു​ള്ള മോ​ദി​യു​ടെ ഉ​പ​ദേ​ശം.

മഹാഭാരത കാലത്തെ ഇന്റര്‍നെറ്റ്, ഡാര്‍വിന്‍ തിയറി തുടങ്ങി വിവിധ വിഷയങ്ങളില്‍ അടുത്തിടെ വിവാദങ്ങള്‍ക്കിടയാക്കിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാക്കളെ മോദി വിമര്‍ശിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here