തിരക്കേറിയ റോഡിൽ മോഡലിന് നേരെ ആക്രമണം; വസ്ത്രം ഉയർത്തി നോക്കാൻ ശ്രമം

തിരക്കേറിയ റോഡിൽ യാത്രചെയ്യവെ മോഡലിന് നേരെ ആക്രമണം. മോഡൽ ആകർഷി ഷർമയ്ക്കാണ് ഇൻഡോറിലെ തിരക്കേറിയ റോഡിൽ വെച്ച് ഈ ദുരനുഭവം ഉണ്ടായത്.
സ്‌കൂട്ടറിൽ പോകുമ്പോൾ രണ്ട് പേർ തന്നെ ആക്രമിച്ചുവെന്നും വസ്ത്രം ഉയർത്തി നോക്കാൻ ശ്രമിച്ചെന്നും ആകർഷി ട്വിറ്ററിലൂടെ വെളിപ്പെടുത്തി. അവരെ തടയാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് ആകർഷി വീഴുകയായിരുന്നു. തന്റെ കാലിന് പറ്റിയ പരിക്കുകളുടെ ചിത്രം പങ്കുവെച്ച പോസ്റ്റിൽ ഈ മുറിവുകൾ ഉണങ്ങിയാലും മനസ്സിനേറ്റ മുറിവ് ഉണങ്ങില്ലെന്നും താരം കുറിച്ചു.
ഈ സംഭവങ്ങൾ നടന്നത് തിരക്കേറിയ പാതയിലായിരുന്നെന്നും ഒരാളും ഇതിൽ ഇടപെട്ടില്ലെന്നും ആകർഷി ശർമ പറയുന്നു. അക്രമികൾ ഉടൻ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇതിനിടയിൽ അക്രമികളുടെ വാഹനത്തിന്റെ നമ്പർ ശ്രദ്ധിക്കാൻ പോലും സാധിച്ചില്ല. സ്ഥലത്ത് സിസിടിവി കാമറകളൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.
സ്‌കൂട്ടർ മറിഞ്ഞ് നിലത്തുവീണ തന്നെ പ്രായംചെന്ന ഒരാൾ സഹായിക്കാനെത്തി. തന്റെ വസ്ത്രധാരണം മൂലമാണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്ന് അയാൾ പറഞ്ഞതായും ആകർഷി പറയുന്നു.
This happened today. Two guys tried to pull my skirt while I was on my activa and said, “dikhao Iske niche Kya hai?” I tried to stop them and lost control and met with an accident. pic.twitter.com/V02hb62vwE
— Aakarshi Sharma (@SharmaAakarshi) April 22, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here