ടൂറിസം സെക്രട്ടറി ഇൽസിയെയും ആഡ്രൂസിനേയും സന്ദർശിച്ചു

കോവളത്ത് മരണമടഞ്ഞ ലാത്വിയൻ സ്വാദേശി ലിഗ സ്ക്രോമാന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ സഹായമങ്ങളും സംസ്ഥാന സർക്കാർ കൈക്കൊള്ളുമെന്ന് ഇന്ന് ലീഗയുടെ സഹോദരി ഇൽസിയെയും ഭർത്താവ് ആഡ്രൂസിനേയും സന്ദർശിച്ച കേരള ടൂറിസം വകുപ്പ് സെക്രട്ടറി ശ്രീമതി റാണി ജോർജ്ജ് ഐ എ എസ് പറഞ്ഞു.
ലീഗയുടെ മരണത്തിൽ ടൂറിസം വകുപ്പ് സെക്രട്ടറിഅനുശോചനം രേഖപ്പെടുത്തി. തന്റെ സഹോദരിയുടെ മൃതദേഹം നാട്ടിൽ കൊണ്ട് പോകണമെന്ന ഇൽസിയുടെ ആവശ്യം എത്രയത്തെ വേഗം സാധ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ശ്രീമതി റാണി ജോർജ്ജ് ഉറപ്പു നൽകി. മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സർക്കാർ വഹിക്കുമെന്നും ടൂറിസം സെക്രറട്ടറി ഇൽസിയെ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here