Advertisement

ഡൽഹിയിൽ വസ്ത്ര നിർമ്മാണശാലയിൽ തീപിടുത്തം; 2 മരണം

April 23, 2018
Google News 0 minutes Read
fire in delhi garment manufacturing unit

ഡൽഹിയിലെ വസ്ത്ര നിർമ്മാണശാലയിൽ തീപിടുത്തം. വടക്കുകിഴക്കൻ ഡൽഹിയിലെ കൈലാസ് നഗറിൽ വസ്ത്ര നിർമ്മാണശാലയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ 2 തൊഴിലാളികൾ മരിച്ചു.

മൂന്ന് നില കെട്ടിടത്തിൻറെ താഴത്തെ നിലയിലുള്ള ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ആദ്യത്തെയും രണ്ടാമത്തെയും നിലകളിൽ തയ്യൽ ജോലികളാണ് നടന്നിരുന്നത്.

വസ്ത്രനിർമ്മാണശാലയിലെ സാധനസാമഗ്രികൾ പൂർണമായും കത്തിനശിച്ചു. അഗ്‌നിശമനസേന എത്താൻ വൈകിയതാണ് രണ്ട് പേരുടെ മരണത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഷോർട്ട്‌സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം നടക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here