സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം; ഫ്‌ളവേഴ്‌സിലെ മഞ്ഞൾപ്രസാദത്തിന് അവാർഡ്
ഈ വർഷത്തെ സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച രണ്ടാമത്തെ സീരിയലിനുള്ള പുരസ്‌കാരം ഫ്‌ളവേഴ്‌സ് ടിവി നിർമ്മിച്ച് പ്രദീപ് മാധവൻ സംവിധാനം ചെയ്ത മഞ്ഞൾ പ്രസാദത്തിന് ലഭിച്ചു. മന്ത്രി എകെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
ആൻ മാത്യുവാണ് മഞ്ഞൾ പ്രസാദത്തിലെ നായികാ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. രഞ്ജിൻ രാജവർമ്മയാണ് സംഗീതം. ഛായാഗ്രഹണം ദീപകും, എഡിറ്റിങ്ങ് അഭിലാഷുമാണ് നിർവ്വഹിച്ചിരിക്കുന്നത്.
2016 ൽ ഫ്‌ളവേഴ്‌സിന് ആറ് സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭിച്ചത്. കഥാ വിഭാഗത്തിലെ 22 അവാർഡുകളിൽ അഞ്ച് അവാർഡുകളും ഒരു ജൂറി പരാമർശവുമടക്കം ആറ് പുരസ്‌കാരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി അന്ന് സ്വന്തമാക്കിയത്. പോക്കുവെയിൽ (മികച്ച സീരിയൽ),ഉപ്പും മുളകും (മികച്ച കോമഡി പ്രോഗ്രാം), ശ്രുതി ലക്ഷ്മി മികച്ച നടി (പോക്കുവെയിൽ), റീനാ ബഷീർ മികച്ച രണ്ടാമത്തെ നടി (പോക്കുവെയിൽ), ബിജു സോപാനം മികച്ച കോമേഡിയൻ (ഉപ്പും മുളകും), നിഷ സാരംഗ് ഹാസ്യാഭിനേത്രി പ്രത്യേക ജൂറി പരാമർശം (ഉപ്പും മുളകും) എന്നിവർക്കായിരുന്നു പുരസ്‌കാരം.
flowers tv, kerala state television awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here