ഭീമാ കൊറേഗാവ് കലാപത്തിന്റെ ദൃക്സാക്ഷിയായ ദളിത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

ഭീമാ കൊറേഗാവ് കലാപത്തിന്റെ ദൃക്സാക്ഷിയായ ദളിത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. പൂജാ സാകേത് എന്ന പത്തൊന്‍പതുകാരിയുടെ മൃതദേഹമാണ് കലാപത്തെത്തുടർന്നു പുനരധിവസിപ്പിച്ചിരിക്കുന്നവർക്കു താമസിക്കാൻ ഏർപ്പെടുത്തിയിട്ടുള്ള പ്രദേശത്തെ കിണറ്റിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹതകള്‍ ബാക്കിയാണ്.
ജനുവരിയില്‍ ദളിതുകള്‍ക്കെതിരെ നടന്ന കലാപത്തില്‍ പൂജയുടെ വീട് അക്രമകാരികള്‍ തീയിട്ടു നശിപ്പിച്ചിരുന്നു. അന്ന് ദളിതര്‍ക്കെതിരെ അക്രമങ്ങള്‍ നടത്തിയവരെ കുറിച്ച് പൂജ പോലീസില്‍ മൊഴി നല്‍കിയിരുന്നു. അതിന് ശേഷം പൂജയ്ക്ക് മേല്‍ അക്രമകാരികള്‍ നിരന്തരം ഭീഷണി മുഴക്കിയിരുന്നു. മൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് വിരോധികള്‍ പൂജയെ നിരന്തരം വേട്ടയാടിയിരുന്നു. ശനിയാഴ്ച മുതല്‍ കാണാതായ പൂജയെ ഞായറാഴ്ച കിണറ്റില്‍ മരണപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.
പൂജയുടെ മരണവുമായി ബന്ധപ്പെട്ടു രണ്ടു പേരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here