ലിഗയുടെ സഹോദരിയോ ഭർത്താവോ തന്നെ കാണാൻ എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മരിച്ച വിദേശ വനിത ലിഗയുടെ സഹോദരിയോ ഭർത്താവോ തന്നെ കാണാൻ എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ തന്നെ കാണാൻ വന്നു എന്നത് തെറ്റായ വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ലിഗയുടെ ബന്ധുക്കൾ മുഖ്യമന്ത്രിയെ കാണാൻ പോയപ്പോൾ കടുത്ത അവഗണനയാണ് അവർ നേരിട്ടതെന്ന് സാമൂഹിക പ്രവർത്തക അശ്വതി ജ്വാല ആരോപിച്ചിരുന്നു. മൂന്ന് മണിക്കൂർ കാത്തിരുന്നിട്ടും മുഖ്യമന്ത്രി അവരെ കാണാൻ കൂട്ടാക്കിയില്ലെന്നായിരുന്നു ആരോപണം. മുൻകൂർ അനുമതി വാങ്ങിയാണു കഴിഞ്ഞ 23നു മുഖ്യമന്ത്രിയെ കാണാനായി നിയമസഭയിലെത്തിയതെന്നും മൂന്നു മണിക്കൂറുകൾക്ക് ശേഷം തിരിഞ്ഞുപോലും നോക്കാതെ മുഖ്യമന്ത്രി തൊട്ടുമുന്നിലൂടെ പുറത്തേക്ക് പോയി എന്നും അശ്വതി ആരോപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here