പുതുപ്പള്ളി രാഘവന്‍ പുരസ്കാരം പി കെ ഗുരുദാസന്

പൊതുപ്രവര്‍ത്തന രംഗത്തെ മികവിനുള്ള പുതുപ്പള്ളി രാഘവന്‍ പുരസ്‌കാരം മുന്‍ മന്ത്രി പി കെ ഗുരുദാസന്. ഏപ്രില്‍ 27ന് കായംകുളം പുതുപ്പള്ളി സ്മൃതി മണ്ഡപത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സി എന്‍ ജയദേവന്‍ എം പി പുരസ്‌കാരം സമ്മാനിക്കും. ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ ചെയര്‍മാനും ഗീതാ നസീര്‍, ഇ എം സതീശന്‍, ഷീല രാഹുലന്‍, ഷാജി ശര്‍മ്മ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. 25,000 രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
ദൃശ്യമാധ്യമ രംഗത്ത് ഗിന്നസ് പുരസ്‌കാരം ഉള്‍പ്പെടെയുള്ള നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ഫ്ളവേഴ്‌സ് എംഡി ആര്‍ ശ്രീകണ്ഠന്‍ നായരെ ചടങ്ങില്‍ ആദരിക്കും. കായംകുളം എംഎല്‍എ പ്രതിഭാ ഹരി, കൊല്ലം മേയര്‍ അഡ്വ. വി രാജേന്ദ്രബാബു എന്നിവര്‍ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here