Advertisement

വരാപ്പുഴ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം കോടതിയില്‍

April 24, 2018
1 minute Read
sreejith custody death

വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടതിനാൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പ്രതികരിച്ചു. ഹൈക്കോടതിയിൽ ഇന്നലെ ഹർജി ഫയൽ ചെയ്തു. ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് ഹർജി നൽകിയത്.

അതേ സമയം, കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക അന്വേഷണം ഇപ്പോഴും നടക്കുകയാണ്. വരാപ്പുഴ എസ്‌ഐ ദീപക് അടക്കമുള്ളവരെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top