വാട്സ് ആപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തും

whatsapp

മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി ഉ​യ​ർ​ത്തും. യൂ​റോ​പ്യ​ൻ യൂ​ണി​യ​നിലാണ് വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ പ്രാ​യ പരിധി ഉയര്‍ത്തുന്നത്.  16 ആ​ക്കി ഉ​യ​ർ​ത്തു​മെ​ന്നാണ് വാ​ട്സ്ആ​പ് ഉ​ട​മ​ക​ളാ​യ ഫേ​സ്ബു​ക്ക് അധികൃതര്‍ വ്യക്തമാക്കിയത്.  ഇതുവരെ വാട്സ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി 13 വ​യ​സാ​യി​രു​ന്നു.

അ​ടു​ത്ത​മാ​സം മു​ത​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ പു​തി​യ വി​വ​ര സു​ര​ക്ഷാ നി​യ​ന്ത്ര​ണ പോ​ളി​സി പ്രാ​ബ​ല്യ​ത്തി​ൽ  വരികയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രായപരിധി ഉയര്‍ത്തുന്നത്.  വാ​ട്സ്ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ പ്രാ​യം സ്ഥി​രീ​ക​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന അ​ടു​ത്ത ആ​ഴ്ച​ക​ളി​ൽ വാ​ട്സ്ആ​പ് ആ​പ്ലി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തും. എ​ന്നാ​ൽ പ്രാ​യം എ​ങ്ങ​നെ​യാ​ണ് സ്ഥി​രീ​ക​രി​ക്കു​ക എ​ന്നു സം​ബ​ന്ധി​ച്ചു സൂ​ച​ന​യി​ല്ല.

whatsappനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More