മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മനുഷ്യാവകാശ കമ്മീഷന്റെ മറുപടി

മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്‍കി മനുഷ്യാവകാശ കമ്മീഷന്‍. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കമ്മീഷന്‍ കുറ്റപ്പെടുത്തിയത് ഉദ്യോഗസ്ഥരെയാണെന്നാണ് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹനദാസ് പറഞ്ഞത്. ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാമര്‍ശം നടത്തിയത്. എ.വി. ജോര്‍ജ്ജിനെ പരിശീലന ക്യാമ്പിലേക്ക് സ്ഥലം മാറ്റിയതിനെയാണ് വിമര്‍ശിച്ചത്. അത് ഒരിക്കലും സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശമോ വിമര്‍ശനമോ അല്ല. കമ്മീഷന്‍ പരിധി വിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കമ്മീഷന്‍ ചെയര്‍മാന്‍ രാഷ്ട്രീയം കളിക്കാന്‍ നോക്കുകയാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. കമ്മീഷന്‍ കമ്മീഷന്റെ ജോലി മാത്രം ചെയ്താല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here