അന്ന് ഒരു തെറ്റ് പറ്റി; അതിന് ശേഷം എനിക്ക് ലാല്‍ ഡേറ്റ് തന്നിട്ടില്ല: ജയരാജ്
മലയാളത്തിലേക്ക് വീണ്ടും ദേശീയ അവാര്‍ഡ് കൊണ്ടുവന്ന സംവിധായകനാണ് ജയരാജ്. എന്നാല്‍ നടന്‍ മോഹന്‍ലാലുമായി ചേര്‍ന്ന് ജയരാജ് ഒരു ചിത്രം പോലും ചെയ്തിട്ടില്ല. ആരാധകരുടെ ഈ ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ മറുപടി ന്ലകിയിരിക്കുകയാണ് ജയരാജ്. എനിക്ക് പറ്റിയ ഒരു തെറ്റ് കാരണമാണ് മോഹന്‍ലാലുമായുള്ള പ്രൊജക്റ്റ് നടക്കാതെ പോയത്. ദേശാടനത്തിന് ശേഷം മോഹന്‍ലാലുമായി ചേര്‍ന്ന് മഴയുടെ പശ്ചാത്തലത്തില്‍ ഒരു ചിത്രം ഒരുക്കാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഗാനങ്ങളും കോസ്റ്റ്യൂമും ലൊക്കേഷനും എല്ലാം ശരിയായിരുന്നു. കുടുംബത്തോടൊപ്പം ആഫ്രിക്കന്‍ ടൂറിലായിരുന്ന മോഹന്‍ലാല്‍ അതിനിടെയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ നാട്ടില്‍ വരുന്നത്. എന്നാല്‍ എന്റെ വ്യക്തിപരമായ പ്രശ്നം കാരണം ഞാന്‍ ആ ചിത്രം ഉപേക്ഷിച്ചു. മോഹന്‍ലാല്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടാണ് ഇത് അറിയുന്നത്. നേരത്തേ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്നാണ് ലാല്‍ എന്നോട് അന്ന് ചോദിച്ചത്. അതിന് ശേഷം ലാല്‍ എനിക്ക് ഒരു ചിത്രത്തിനും അനുവാദം നല്‍കിയിട്ടില്ല.
പലതിരക്കഥയുമായി ചെന്നെങ്കിലും ലാല്‍ താത്പര്യം കാണിച്ചില്ല. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിന്റെ തിരക്കഥ മൂന്ന് വര്‍ഷം കയ്യില്‍ വച്ച ശേഷം താത്പര്യമില്ലെന്ന് പരഞ്ഞ തിരികെ തന്നു. വീരത്തിന്റെ തിരക്കഥയുമായും മോഹന്‍ലാലിനെ സമീപിച്ചിരുന്നു.അതും നടന്നില്ല. മോഹന്‍ലാല്‍ സമ്മതിച്ചാല്‍ അദ്ദേഹവുമായി ചേര്‍ന്ന് എടുക്കുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ച ചിത്രമായിരിക്കുമെന്നും ജയരാജ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here