Advertisement

‘കര്‍ണാടകത്തില്‍ ബിജെപി കാത്തിരിക്കുന്നത് ഉത്തരേന്ത്യന്‍ ഇറക്കുമതികള്‍ക്കായി’; പരിഹാസവുമായി സിദ്ധരാമയ്യ

April 25, 2018
6 minutes Read

കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി കാത്തിരിക്കുന്നത് ഉത്തരേന്ത്യന്‍ ഇറക്കുമതികളെയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരിഹാസം. ഉത്തരേന്ത്യക്കാരനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കര്‍ണാടകത്തില്‍ ബിജെപി കാത്തിരിക്കുകയാണ്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ അവര്‍ക്ക് മറ്റ് നേതാക്കളില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സംസ്ഥാനത്ത് ബിജെപി ഉയര്‍ത്തി കാണിക്കുന്ന ബി.എസ്. യെദ്യൂരപ്പ വെറും ഡമ്മി നേതാവാണെന്നും സിദ്ധരാമയ്യ പരിഹസിച്ചു. പ്ര​ധാ​ന​മ​ന്ത്രി വ​രും, പോ​കും. ഇ​വി​ടെ പോ​രാ​ട്ടം യെ​ദ്യൂ​ര​പ്പ​യും സി​ദ്ധ​രാ​മ​യ്യ​യും ത​മ്മി​ലാ​ണ്, ആ​ര് ജ​യി​ക്കു​മെ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യാം- സി​ദ്ധ​രാ​മ​യ്യ ട്വീ​റ്റ് ചെ​യ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top