കുഴിമാടം മാന്തി പൂർവ്വികരുടെ അസ്ഥികൂടം പുറത്തെടുത്ത് അവരെ അണിയിച്ചൊരുക്കും; അസ്ഥികൂടത്തിന് ഭക്ഷണം നൽകും !

മരണത്തിന് ശേഷമുള്ള ജീവിത്തതെ കുറിച്ച് പുരാണങ്ങളിലും മതഗ്രന്ഥങ്ങളിലും പറയുന്നുണ്ടെങ്കിലും അതെ കുറിച്ച് നമ്മളാരും തന്നെ ചിന്തിക്കാറില്ല…അത്തരമൊരു ജീവിതം ഉണ്ടോ ഇല്ലെയോ എന്ന് ആലോചിക്കുക പോയിട്ട് ഇപ്പോൾ കൈയ്യിലുള്ള ജീവിതം കരയ്‌ക്കെത്തിക്കാനുള്ള തത്രപ്പാടിലാണ് നാം ഓരോരുത്തരും. എന്നാൽ ഇവിടെ ഒരു നാട്ടിൽ മരണാനന്തര ജീവിതം ആഘോഷമാക്കുന്ന ഒരു ജനതയുണ്ട് !
ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ആളുകൾ തങ്ങളുടെ പൂർവ്വികർക്കായി ഈ ലോകത്തുതന്നെ മരണാനന്തര ജീവിതം ഒരുക്കുകയാണ്. കുഴിമാടം മാന്തി പൂർവ്വികരുടെ അസ്ഥികൂടം പുറത്തെടുത്ത് അവരെ വസ്ത്രണങ്ങളും ആഭരണങ്ങളുമെല്ലാം അണിയിക്കും. മാത്രമല്ല, അവർക്കിഷ്ടപ്പെട്ട ഭക്ഷണവും പാകം ചെയ്ത് അവർക്ക് കഴിക്കാൻ നൽകും.
അവിടെ വരുന്ന ടൂറിസ്റ്റുകൾക്ക് അസ്ഥികൂടങ്ങൾക്കൊപ്പം നിന്ന് ചിത്രമെടുക്കാനുള്ള അവസരം നൽകും. അതിന് ശേഷം മരിച്ചവർക്കുള്ള ആദരമെന്നോണം ഒരു പോത്തിനെ ബലി നൽകും. അതിന് ശേഷം മൃതദേഹം തിരിച്ച് കുഴിച്ചിടും.
മൃതദേഹം മമ്മിഫൈ ചെയ്താണ് അവർ സംസ്‌കരിക്കുന്നത്. ഫോർമാൽഡിഹൈഡും വെള്ളവും സമ്മിശ്രമായി ചേർത്ത ലായനി ഉപയോഗിച്ചാണ് ഇവിടെ മൃതദേഹം മമ്മിയാക്കുന്നത്.
ഈ അസ്ഥികൂടങ്ങൾ കാണുമ്പോൾ ആളുകൾക്കോ, എന്തിനേറെ കൊച്ചുകുട്ടികൾക്ക് പോലും പേടിതോന്നുന്നില്ലെന്നതാണ് മറ്റൊരു അതിശയിപ്പിക്കുന്ന കാര്യം.
the Community that Digs Up Their Departed Relatives and dress them up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here