ട്രെയിന്‍ സ്ക്കൂള്‍ ബസ്സിലിടിച്ച് 11കുട്ടികള്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ബസ്സില്‍ ട്രെയിനിടിച്ച് പതിനൊന്നു കുട്ടികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റു. കുശിനഗറിലെ ആളില്ലാ ലെവല്‍ക്രോസിലാണ് അപകടം ഉണ്ടായത്. ബസ്സ് റെയില്‍വേ ട്രാക്കിലേക്ക് പ്രവേശിച്ചപ്പോള്‍ പാഞ്ഞെത്തിയ ട്രെയിന്‍ ബസ്സിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവാകുന്നതേയുള്ളൂ. ആളില്ലാ ലെവല്‍ക്രോസുകളില്‍ അടുത്തകാലത്ത് നടക്കുന്ന വലിയ അപകടമാണിത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ നിരവധി ആളില്ലാ ലെവല്‍ ക്രോസുകളുണ്ട്.
#SpotVisuals: 11 school students dead after the vehicle they were travelling in collided with a train at an unmanned crossing in Kushinagar. pic.twitter.com/k49UvEcEaT
— ANI UP (@ANINewsUP) April 26, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here