Advertisement

ഗുഡ്ക അഴിമതിക്കേസ് സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

April 26, 2018
Google News 5 minutes Read

തമിഴ്‌നാട്ടിലെ ഗുഡ്ക അഴിമതിക്കേസ് സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. നിലവിലെ തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി ഡി. വിജയഭാസ്‌കര്‍, ഡിജിപി രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെ നിലവിലുള്ള കേസാണ് ഗുഡ്ക അഴിമതി കേസ്. പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം.

ചീ​ഫ് ജ​സ്റ്റീ​സ് ഉ​ൾ​പ്പെ​ട്ട ര​ണ്ടം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. ഡി​എം​കെ എം​എ​ൽ​എ ജെ. ​അ​ൻ​പ​ഴ​ക​ൻ, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ കെ.​ആ​ർ രാ​മ​സ്വാ​മി എ​ന്നി​വ​രാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി ന​ൽ​കി​യ​ത്.

2017 ജൂ​ലൈ​യി​ൽ ചെ​ന്നൈ റെ​ഡ്ഹി​ൽ​സി​ലു​ള്ള എം​ഡി​എം എ​ന്ന ഗു​ഡ്ക ബ്രാ​ൻ​ഡി​ന്‍റെ ഓ​ഫീ​സി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​ൽ ത​മി​ഴ്നാ​ട്ടി​ലെ ആ​രോ​ഗ്യ​മ​ന്ത്രി​യ്ക്കും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കൈ​ക്കൂ​ലി വാ​ങ്ങി​യ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. 2013ലാ​ണ് ത​മി​ഴ്നാ​ട്ടി​ൽ ഗു​ഡ്ക നി​രോ​ധി​ച്ച​ത്.

വിധി വന്നതിന് പിന്നാലെ ഭരണപക്ഷത്തിനെതിരെ വിമര്‍ശനവുമായി ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ രംഗത്തെത്തി. കുറ്റാരോപിതരായ മന്ത്രി വിജയ ഭാസ്‌കര്‍, ഡിജിപി ടി.കെ. രാജേന്ദ്രന്‍ എന്നിവര്‍ തല്‍സ്ഥാനത്തുനിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നും കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here