കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി; സെല്ലിന്റെ ഭിത്തിയില്‍ ഒളിപ്പിച്ച നിലയില്‍

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. പത്താം ബ്ലോക്ക് സി ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ ഒളിപ്പിച്ച നിലയിലാണ് ഫോണ്‍ കണ്ടെത്തിയത്. ജയില്‍ സൂപ്രണ്ടിന്റെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ജയിലില്‍ പ്രതിദിനം നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം അന്വേഷിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി. ഇന്നലെയും മിനിഞ്ഞാന്നുമായാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി തങ്ങളുടെ പരിശോധനകള്‍ പൂര്‍ത്തീകരിച്ചത്. അതിനിടെയാണ് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടിയത്.
കാലപഴക്കം ചെന്ന സെല്ലുകളും, തകരാന്‍ സാധ്യതയുള്ള മതിലുകളും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ട്. ഇത് സുരക്ഷ ഭീഷണിയാണെന്ന് ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം അന്വേഷിക്കുന്ന സമിതി വിലയിരുത്തിയിട്ടുണ്ട്. ഉന്നത ജയില്‍ ഉദ്യോഗസ്ഥരുമായി അന്വേഷണ സമിതി ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഉത്തര മേഖല ജയില്‍ ഡി ഐ ജി, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഉള്‍പ്പടെ യോഗത്തില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മറ്റ് ജയിലുകളിലും അന്വേഷണ സമിതി പരിശോധന നടത്തും.
Story Highlights : Mobile phone seized again in Kannur Central Jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here