ലിഫ്റ്റ് കൊടുത്തയാള്‍ കഴുത്തറുക്കാന്‍ ശ്രമിച്ചു; യുവാവ് ചികിത്സയില്‍

ബൈക്കില്‍ ലിഫ്റ്റ് കൊടുത്തയാള്‍ യുവാവിനെ കൊല്ലാന്‍ ശ്രമിച്ചു. ഏപ്രില്‍21 രാത്രിയാണ് സംഭവം. കണ്ടെയ്നര്‍ വല്ലാര്‍പാടം റോഡിലാണ് സംഭവം. എറണാകുളം വാഴക്കാല സ്വദേശി സനോഷ് സോനുവിനെയാണ് അജ്ഞാതന്‍ ആക്രമിച്ചത്. മധ്യവയസ്കനായ വികലാംഗനാണ് ആക്രമിച്ചതാണെന്നാണ് സനോഷ് പറയുന്നത്. വൈപ്പിനില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു സനോഷ്. ബ്ലയ്ഡ് കൊണ്ടായിരുന്നു അജ്ഞാതന്റെ ആക്രമണം. കഴുത്തിലും മുതുകിലുമാണ് ബ്ലയ്ഡ് കൊണ്ട് ആക്രമിച്ചത്. കഴുത്തിലെ മുറിവില്‍ 23 സ്റ്റിച്ചുകളുണ്ട്. സംഭവത്തില്‍ മുളവുകാട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here