ഇന്ദു മല്‍ഹോത്രയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചതില്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും അതൃപ്തി

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ മാത്രം ജഡ്ജിയായി നിയമിച്ചതില്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും അതൃപ്തി. ഇന്ദു മല്‍ഹോത്രയ്ക്ക് പുറമേ മലയാളിയായ ഉത്തരാഖണ്ഡ ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിന്റെ പേരും കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഇന്ദു മല്‍ഹോത്രയുടെ പേര് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്.
കൊളീജിയം രണ്ട് പേരെ ശുപാര്‍ശ ചെയ്തിട്ടും ഒരാളെ മാത്രം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് അതൃപ്തിയുണ്ട്. ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് വീണ്ടും മുതിര്‍ന്ന ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. ഇന്ദു മല്‍ഹോത്രയൊ മാത്രം നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിനെ മുന്‍കൂട്ടി അറിയിച്ചില്ലെന്നും ജഡ്ജിമാര്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍, കെ.എം ജോസഫിന്റെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉചിത സമയത്ത് തീരുമാനമെടുക്കുമെന്നാണ് കേന്ദ്ര നേതൃത്വം വിശദീകരിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here