കെ.എം. ജോസഫിന്റെ നിയമനം; ശുപാര്‍ശ പുനഃപരിശോധിക്കണമെന്ന് കൊളീജിയത്തോട് കേന്ദ്രം

സുപ്രീം കോടതി ജഡ്ജിയായി മലയാളിയും മുന്‍ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസുമായ കെ.എം. ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്തതില്‍ കേന്ദ്രത്തിന് അതൃപ്തി. കെ.എം. ജോസഫിന്റെ പേര് പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കൊളീജിയത്തോട് ആവശ്യപ്പെട്ടു. പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക് ഫയല്‍ തിരിച്ചയച്ചു. ജസ്റ്റിസ് കെ.എം. ജോസഫിനേക്കാള്‍ കഴിവുള്ള ജഡ്ജിമാരുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.
സുപ്രീം കോടതി ജസ്റ്റിസായി ഇന്ദു മല്‍ഹോത്രയുടെ നിയമനം മാത്രം അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ നേരത്തേ വിമര്‍ശിച്ചിരുന്നു. കൊളീജിയം ശുപാര്‍ശ ചെയ്ത കെ.എം. ജോസഫിന്റെ പേര് അംഗീകരിക്കാത്തത് ജഡ്ജിമാര്‍ ചോദ്യം ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ കെ.എം. ജോസഫിന്റെ നിയമനം അംഗീകരിക്കാത്തതില്‍ വിശദീകരണം നല്‍കിയത്. നിയമനം നല്‍കാത്തതില്‍ മറ്റ് കാരണങ്ങളില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here