കോണ്‍ഗ്രസ്സ് ബന്ധം സംബന്ധിച്ച് സിപിഐ കേരള അംഗങ്ങള്‍ക്കിടയില്‍ ഭിന്നത

കോണ്‍ഗ്രസ്സ് ബന്ധം സംബന്ധിച്ച് സിപിഐ കേരള അംഗങ്ങള്‍ക്കിടയില്‍ ഭിന്നത. രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ്സ് ബന്ധം ആകാമെന്ന് കൂടെ ഉള്‍പ്പെടുത്തണമെന്ന് ഒരു വിഭാഗം. കോണ്‍ഗ്രസ്സ് ബന്ധം ഇല്ലാതെയാണ് നല്ലതെന്ന് മറുവിഭാഗം. കാനം രാജേന്ദ്രന്റെ അസാന്നിധ്യത്തില്‍ നടന്ന ഗ്രൂപ്പ് ചര്‍ച്ചയിലാണ് ഭിന്നത വെളിവായത്.
റിപ്പോര്‍ട്ട് നല്‍കാത്തതില്‍ വിമര്‍ശനം
സിപിഐ രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് പ്രതിനിധികള്‍ക്ക് നല്‍കാത്തതില്‍ പ്രതിഷേധം. റിപ്പോര്‍ട്ട് നല്‍കാത്തത് സംഘടനാ മര്യാദയല്ലെന്ന് പ്രതിനിധികള്‍. റിപ്പോര്‍ട്ട് ഓരോ സംസ്ഥാനങ്ങള്‍ക്കും ഒന്നു വീതമാണ് നല്‍കിയത്. കേരളത്തിന്റെ ഗ്രൂപ്പ് ചര്‍ച്ചയില്‍ കേന്ദ്രനേതൃത്വത്തിന് വിമര്‍ശനം. കേന്ദ്രനേതൃത്വം പ്രേതാലയമായി മാറിയെന്ന് രാജാജി മാത്യു. കേന്ദ്രസെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് വിഎസ് സുനില്‍കുമാര്‍. നേതൃത്വം പ്രസംഗമത്സരത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് മഹേഷ് കക്കത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here