മോഹന്‍ലാലിന്റെ തുട കണ്ടാല്‍ കുഴപ്പമില്ല, സുരാജിന്റെ കണ്ടാല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ്

സുരാജ് വെഞ്ഞാറമ്മൂടിന്റെ തുടകാണുന്നു എന്ന് കാണിച്ച് സെന്‍സര്‍ ബോര്‍ഡ് ആഭാസം എന്ന ചിത്രത്തിന്റെ റിലീസ് വൈകിപ്പിച്ചുവെന്ന പരാതിയെ കുറിച്ച് റിമാ കല്ലിങ്കലിന്റെ പ്രതികരണം. ആഭാസത്തില്‍ സുരാജ് ചേട്ടന്‍ തുട കാണിച്ചതാണ് പ്രശ്നം. നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളെ കലാരൂപത്തിലൂടെ വിമര്‍ശിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നാം ജനാധിപത്യ രാജ്യത്തിലല്ല ജീവിക്കുന്നത്. ഞങ്ങള്‍ സിനിമയിലൂടെ പറയുന്ന കാര്യങ്ങളിലൂടെ തന്നെയാണ് സിനിമ പുറത്തിറക്കാന്‍ ശ്രമിക്കുമ്പോള്‍ അനുഭവിക്കുന്നത്.
തുട കാണിക്കുന്നതാണ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രശ്നം എന്ന് ഞാനെന്റെ സുഹൃത്തിനോട് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ പുലിമുരുകനില്‍ കാണിക്കുന്നുണ്ടല്ലോ എന്നാണ് അവള്‍ തിരിച്ച് ചോദിച്ചത്. വേറൊരു സിനിമയ്ക്ക് നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രശ്‌നങ്ങളിലൂടെയാണ് ആഭാസം കടന്നുപോകുന്നതെന്നും വലിയ താരങ്ങളുടെ സിനിമയില്‍ ഇത്തരം രംഗങ്ങള്‍ കാണുന്നത് സെന്‍സര്‍ബോര്‍ഡിന് പ്രശ്നമല്ലെന്നും റിമ പറയുന്നു.
abhasam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here