വിദ്യാര്‍ത്ഥികളുടെ കണ്സഷന് ഒഴിവാക്കല്‍; ബസ് ഉടമകള്‍ രണ്ട് തട്ടില്‍

വിദ്യാർഥികൾക്കു ബസിൽ കണ്സഷൻ നൽകേണ്ടതില്ലെന്ന തീരുമാനത്തിൽ ബസുടമകൾക്കിടയിൽ ഭിന്നത. വിദ്യാർഥികൾക്ക് കണ്സഷൻ നൽകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. കണ്സഷൻ നൽകില്ലെന്ന് പറയാൻ ബസ് ഉടമകൾക്ക് കഴിയില്ല. തീരുമാനം പറയേണ്ടത് സർക്കാരാണെന്നും ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
ജൂണ്‍ ഒന്നു മുതൽ വിദ്യാർഥികൾക്കു യാത്രാനിരക്കിൽ ഇളവ് നൽകില്ലെന്നാണ് ഒരു വിഭാഗം സ്വകാര്യ ബസുടമകൾ കഴിഞ്ഞ ദിവസം അറിയിച്ചത്. ഡീസൽ വില 71 കടന്ന സാഹചര്യത്തിൽ നിരക്കിളവ് നൽകി യാത്രക്കാരെ കൊണ്ടുപോകാനാകില്ലെന്നും അതുകൊണ്ടാണ് വിദ്യാർഥികളുടെ നിരക്ക് ഒഴിവാക്കുന്നതെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here